Tuesday, January 10, 2017

കവിത

                           സ്വപ്നവും സത്യവും 

                                                          ദീപ ആർ നായർ ( മലയാളം അദ്ധ്യാപിക)

 

ചുടുനെടുവീർപ്പുകൾ എരിക്കുന്ന പകലുകൾ
നേർത്ത നിശ്വാസങ്ങളുതിരുന്ന രാത്രികൾ
ഇനിയെത്ര വേനലിൽ വറുതിയിൽ അലയണം
നാം ഇനിയെത്ര പകലിൽ ദൂരങ്ങൾ താണ്ടണം ..........!
കുടിനീരുവറ്റുന്ന ഭൂമിയിലൊരിറ്റു
മഴനീരിനായി മിഴിനീരൊഴുക്കുന്നു ...........
കാടെത്ര വെട്ടിവെളുപ്പിച്ചുനാം
നിർമിച്ചു നാടാകെ കോണ്‍ക്രീറ്റു വനങ്ങൾ !!
ചുടുകാറ്റ് വീശുന്ന പകലിരവുകളിൽ
കൈനീട്ടിയിരക്കുന്നു കുളിര്‍കാറ്റിനായി !!
കൊഴിഞ്ഞ കാലത്തിൻ കണ്ണീരൊപ്പുവാൻ
നിരന്നു നാമിന്നൊത്തു ചേരണം !
പഴിക്കാതെ, പഴുതേ കളയാതെകാലം
നെയ്യുക, പുതു കിനാവിൻ നിനവുകൾ !
നേർത്തു നിലയ്ക്കട്ടെയീ വേനലിൻ വറുതികൾ
നീർചാലുകളൊഴുകട്ടെ ഭൂമി തൻ മാറിൽ .........
കളകളംപാടട്ടെ കിളികളീവിശാലതയിൽ .......
പച്ചയാം പട്ടിനാൽ പൊതിയട്ടെ പ്രകൃതിയും ...........!

No comments:

Post a Comment